മ​ണി​പ്പു​രി​ല്‍ 11 വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു; തീ​യി​ട്ട​തെ​ന്ന് നാ​ട്ടു​കാ​ര്‍

11:38 AM Aug 01, 2023 | Deepika.com
ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ഇം​ഫാ​ലി​ല്‍ 11 വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ആളൊഴിഞ്ഞ കു​ക്കി​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് തീ​യി​ട്ട​താ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു.

ഇന്ന് പുലർച്ചെയാണ് സം​ഭ​വം. ചി​ല ആ​ളു​ക​ളെ​ത്തി കു​ക്കി​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് സ​മീ​പ​ത്തു​ള്ള നാ​ഗാ കോ​ള​നി​യി​ലേ​ക്ക് അ​ട​ക്കം തീ ​പ​ട​ർന്നതോടെ ​ 11 വീടുകൾ പൂർണമായും കത്തിനശിച്ചു.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മേ സം​ഭ​വി​ച്ച​തെന്താണെ​ന്ന് വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.