മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​ർ​ഡ​ർ സ്ഥാ​പി​ക്ക​ൽ യ​ന്ത്രം ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ മ​രി​ച്ചു

11:40 AM Aug 01, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ സ​മൃ​ദ്ധി എ​ക്സ്പ്ര​സ്‌​വേ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച കൂ​റ്റ​ൻ ഗ​ർ​ഡ​ർ സ്ഥാ​പി​ക്ക​ൽ യ​ന്ത്രം ത​ക​ർ​ന്നു​വീ​ണ് 15 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗ​ർ​ഡ​റു​ക​ളു​ടെ​യും യ​ന്ത്ര​ത്തി​ന്‍റെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​റോ​ളം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹി​ന്ദു ഹൃ​ദ​യ​സാ​മ്രാ​ട്ട് ബാ​ലാ​സാ​ഹെ​ബ് താ​ക്ക​റെ സ​മൃ​ദ്ധി മ​ഹാ​മാ​ർ​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ക്സ്പ്ര​സ്‌​വേ​യു​ടെ മൂ​ന്നാം ഫേ​സി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​യ യ​ന്ത്ര​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​ർ ബോ​ക്സു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നി​ടെ, യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക്രെ​യി​നും സ്ലാ​ബും 100 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. എ​ൻ​ഡി​ആ​ർ​എ​ഫി​ൽ നി​ന്ന​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.



മും​ബൈ - നാ​ഗ്പു​ർ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 701 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള അ​തി​വേ​ഗ​പാ​ത​യാ​ണ് സ​മൃ​ദ്ധി എ​ക്സ്പ്ര​സ്‌​വേ.