ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നി​ലേ​ക്ക്; ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ടു

04:01 AM Aug 01, 2023 | Deepika.com
ചെ​ന്നൈ: ച​ന്ദ്ര​യാ​ൻ 3 പേ​ട​കം ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്. പേ​ട​ക​ത്തെ ച​ന്ദ്ര​ന്‍റെ ആ​ക​ർ​ഷ​ണ വ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന "ട്രാ​ൻ​സ്‌​ലൂ​ണാ​ർ ഇ​ൻ​ജ​ക്‌​ഷ​ൻ' ജ്വ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഭൂ​ഗു​രു​ത്വ വ​ല​യം ഭേ​ദി​ച്ച് ച​ന്ദ്ര​ന്‍റെ അ​ടു​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കു തു​ട​ക്ക​മി​ടു​ന്ന പ്ര​ക്രി​യ​യാ​ണി​ത്.

പ്രോ​പ്പ​ൽ​ഷ​ൻ മോ​ഡ്യൂ​ളി​ലെ ലാം ​എ​ൻ​ജി​ൻ 20 മി​നി​റ്റോ​ളം ജ്വ​ലി​പ്പി​ച്ചാ​ണ് ഭ്ര​മ​ണ​പ​ഥ​മാ​റ്റം സാ​ധ്യ​മാ​ക്കി​യ​ത്. ഇ​നി അ​ഞ്ച് ദി​വ​സം ഭൂ​മി​യു​ടെ​യും ച​ന്ദ്ര​ന്‍റെ​യും സ്വാ​ധീ​ന​മി​ല്ലാ​ത്ത ലൂ​ണാ​ർ ട്രാ​ൻ​സ്ഫ​ർ ട്ര​ജ​ക്ട്രി എ​ന്ന പ​ഥ​ത്തി​ലാ​ണു ദൗ​ത്യം സ​ഞ്ച​രി​ക്കു​ക. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് പേ​ട​കം ചാ​ന്ദ്ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കും.

പി​ന്നീ​ട് ഘ​ട്ടം ഘ​ട്ട​മാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തു​ന്ന പ്ര​ക്രി​യ ന​ട​ക്കും. ഓ​ഗ​സ്റ്റ് 23 വൈ​കു​ന്നേ​രം 5.47നാ​ണ് നി​ല​വി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.