മ​ഴ​യി​ൽ മുറിവേറ്റ് ഓസീസ്; ഇം​ഗ്ല​ണ്ടി​ന് അ​വി​ശ്വ​സ​നീ​യ വി​ജ​യം

04:34 AM Aug 01, 2023 | Deepika.com
ല​ണ്ട​ൻ: അ​ഞ്ചാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം. ഓ​സ്ട്രേ​ലി​യ​യെ 49 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര സ​മ​നി​ല​യാ​ക്കി. അ​വ​സാ​ന ദി​വ​സം പ​ത്തു വി​ക്ക​റ്റ് ശേ​ഷി​ക്കേ 249 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്ന ഓ​സീ​സ് അ​വി​ശ്വ​സ​നീ​യ​മാം വി​ധം ത​ക​ർ​ന്നു.

അ​ഞ്ചാം ദി​നം പെ​യ്ത മ​ഴ​യി​ലാ​ണ് ക​ങ്കാ​രു​ക്ക​ളു​ടെ വി​ജ​യ പ്ര​തീ​ക്ഷ​ക​ള​ത്ര​യും ഒ​ലി​ച്ചു​പോ​യ​ത്. മ​ഴ മൂ​ലം ക​ളി ത​ട​സ​പ്പെ​ടു​മ്പോ​ൾ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഏ​ഴ് വി​ക്ക​റ്റ് ശേ​ഷി​ക്കെ ജ​യി​ക്കാ​ൻ 146 റ​ൺ​സ്.

എ​ന്നാ​ൽ മ​ഴ മാ​റി ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ലീ​ഷു​കാ​ർ ഓ​സീ​സി​നെ എ​റി​ഞ്ഞി​ട്ടു. അ​വ​സാ​ന മ​ത്സ​രം ക​ളി​ക്കു​ന്ന ഇം​ഗ്ലീ​ഷ് വെ​റ്റ​റ​ൻ സ്റ്റു​വ​ർ​ഡ് ബോ​ർ​ഡ് ഓ​സീ​സി​ന്‍റെ അ​വ​സാ​ന ര​ണ്ട് വി​ക്ക​റ്റും എ​റി​ഞ്ഞി​ട്ട​തോ​ടെ വെ​ള്ള​ക്കാ​ർ വി​ജ​യ​ക്കൊ​ടി ഉ​യ​ർ​ത്തി. ക്രി​സ് വോ​ക്സ് നാ​ലും മോ​യി​ൻ അ​ലി മൂ​ന്നും മാ​ർ​ക് വു​ഡ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

ഓ​സ്ട്രേ​ലി​യ​യ്ക്കു​വേ​ണ്ടി ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​റും (60), ഉ​സ്മാ​ൻ ഖ്വാ​ജ​യും (72) സ്റ്റീ​വ​ൻ സ്മി​ത്തും (54) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ട്രാ​വി​സ് ഹെ​ഡും (43) ഓ​സീ​സ് നി​ര​യി​ൽ പൊ​രു​തി. എ​ന്നാ​ൽ മ​ധ്യ​നി​ര​യും വാ​ല​റ്റ​വും ത​ക​ർ​ന്ന​തോ​ടെ ഓ​സീ​സ് ഉ​റ​ച്ച വി​ജ​യം കൈ​വി​ട്ടു.