കൊച്ചി: സൈബർ ബുള്ളിയിംഗിനെതിരെ കാക്കനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി നടന് സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു സുരാജിന്റെ പരാതി. വാട്സ്ആപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു.
മണിപ്പുർ സംഭവത്തിൽ സുരാജ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം. ഓരോ മിനിറ്റിലും നിരവധി കോളുകൾ വരുന്നതായി താരം പറയുന്നു.
സൈബർ ബുള്ളിയിംഗ്, വധഭീഷണി; പരാതി നൽകി സുരാജ് വെഞ്ഞാറമൂട്
10:19 PM Jul 31, 2023 | Deepika.com