തിരുവനന്തപുരം: നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര് വനം വകുപ്പില്‍ ഇല്ലെന്നുറപ്പാക്കുമെന്നും അത്തരക്കാരെ തുടരാനനുവദിക്കില്ലെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്. വിരമിക്കുന്ന പിസിസിഎഫുമാരുടെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തില്‍ മുഖ്യ പ്രഭാഷണവും ഉപഹാര സമര്‍പ്പണവും നടത്തുകയായിരുന്നു മന്ത്രി.
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പോലും നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നു പരിഹരിക്കാന്‍ കഴിയുന്നവരായിരുന്നു മുഖ്യ വനം മേധാവിയുള്‍പ്പെടെയുള്ള വിരമിക്കുന്ന പിസിസിഎഫുമാരെന്ന് മന്ത്രി പറഞ്ഞു. ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം വിരമിക്കുന്ന മുഖ്യ വനം മേധാവി ബെന്നിച്ചന് തോമസില്‍ നിന്നും നിയുക്ത മുഖ്യ വനം മേധാവി ഗംഗാ സിംഗ് ചുമതലയേറ്റെടുത്തു.
ജനത്തെ ബുദ്ധിമുട്ടിക്കുന്നവര് വനം വകുപ്പില്‍ തുടരില്ല: മന്ത്രി
10:28 PM Jul 31, 2023 | Deepika.com