ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വി​വാ​ദം: ര​ഞ്ജി​ത്തി​നെ​തി​രെ നേ​മം പു​ഷ്പ​രാ​ജി​ന്‍റെ ഓ​ഡി​യോ

04:34 AM Aug 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ട​താ​യി ജൂ​റി അം​ഗം നേ​മം പു​ഷ്പ​രാ​ജ്. ര​ഞ്ജി​ത്തി​നെ​തി​രെ നേ​മം പു​ഷ്പ​രാ​ജ് സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ഓ​ഡി​യോ സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ പു​റ​ത്തു​വി​ട്ടു. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തി​രി​ക്കാ​ൻ ര​ഞ്ജി​ത് യോ​ഗ്യ​ന​ല്ല​ന്ന് ഓ​ഡി​യോ​യി​ൽ നേ​മം പു​ഷ്പ​രാ​ജ് പ​റ​യു​ന്നു.

അ​വാ​ർ​ഡു നി​ർ​ണ​യ​ത്തി​ൽ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യു​ടെ​യും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും വി​ന​യ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ത​ന്‍റെ സി​നി​മ 19 ആം ​നൂ​റ്റാ​ണ്ടി​നെ ബോ​ധ​പൂ​ർ​വം ത​ഴ​ഞ്ഞു എ​ന്ന് വി​ന​യ​ൻ പ​രാ​തി പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ജൂ​റി അം​ഗ​ത്തി​ന്‍റെ ഓ​ഡി​യോ പു​റ​ത്തു വി​ട്ട​ത്.

ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന വി​വ​രം അ​വാ​ർ​ഡു നി​ർ​ണ​യ സ​മ​യ​ത്തു ത​ന്നെ അ​റി​ഞ്ഞി​രു​ന്ന സാം​സ്കാ​രി​ക വ​കു​പ്പ് ഇ​പ്പോ​ഴെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കു​മോ​യെ​ന്നും വി​ന‍​യ​ൻ ചോ​ദി​ച്ചു. ഇ​ഷ്ട​ക്കാ​ർ​ക്ക് അ​വാ​ർ​ഡ് വീ​തം വ​ച്ച ര​ഞ്ജി​ത്തി​ന്‍റെ ന​ട​പ​ടി സി​നി​മ​യ്ക്കു​വേ​ണ്ടി ജീ​വ​ൻ​ക​ള​ഞ്ഞു നി​ൽ​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രോ​ടു ചെ​യ്യു​ന്ന ച​തി​യാ​ണെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.