മി​ത്തു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റ​രു​ത്; ഷം​സീ​റി​ന് ഗോ​വി​ന്ദ​ന്‍റെ പി​ന്തു​ണ

07:40 PM Jul 31, 2023 | Deepika.com
കണ്ണൂർ: ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ രം​ഗ​ത്ത്.

മി​ത്തു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റ​രു​തെ​ന്ന് ത​ന്നെ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. സ​ങ്ക​ല്പ​ങ്ങ​ളെ സ്വ​പ്ന​ങ്ങ​ൾ പോ​ലെ കാ​ണ​ണം. ഷം​സീ​ർ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷം​സീ​ർ രാ​ജി​വ​യ്ക്കു​ക, മാ​പ്പു പ​റ​യു​ക തു​ട​ങ്ങി​യ ക്യാ​മ്പ​യി​ൻ ന​ട​ക്കു​ന്നു​ണ്ട്. പാ​ർ​ട്ടി​ക്ക് ഇ​തി​നോ​ട് യോ​ജി​പ്പി​ല്ല. ശാ​സ്ത്രീ​യ നി​ല​പാ​ടു​ക​ൾ ഊ​ന്നി പ​റ​യു​ക എ​ന്ന​താ​ണ് പാ​ർ​ട്ടി നി​ല​പാ​ടെ​ന്നും ഇ​നി​യും അ​ത് ത​ന്നെ തു​ട​രു​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.