തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാന വനിത കമ്മീഷനും ദേശീയ വനിത കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ലാടനം ചെയ്യുകയായിരുന്നു മന്ത്രി.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന സാഹചര്യം മാറണം. ഇതിനായി പൊതുബോധത്തിൽ മാറ്റം വരണം. കുറ്റകൃത്യങ്ങൾക്കെതിരായി നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഭൂരിഭാഗം സൈബർ കുറ്റകൃത്യങ്ങളും ഇരയാകപ്പെടുന്നവർ അറിഞ്ഞല്ല സംഭവിക്കുന്നത്. സ്വകാര്യത മാലിക അവകാശമാണെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ട്. ഭരണഘടനപരമായ അവകാശങ്ങളെ ലംഘിക്കുന്ന സൈബർ ഇടപെടലുകൾ അനുവദിക്കില്ലെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
സൈബർകുറ്റകൃത്യങ്ങൾക്കെതിരായി ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
06:22 PM Jul 31, 2023 | Deepika.com