ഭാ​സു​രാം​ഗ​നെ​തി​രെ ന​ട​പ​ടി; ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്നും കൗ​ണ്‍​സി​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

03:24 PM Jul 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ സി​പി​ഐ നേ​താ​വ് ഭാ​സു​രാം​ഗ​നെ​തി​രെ ന​ട​പ​ടി. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ നി​ന്നും ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.

മാ​റ​ന​ല്ലൂ​ര്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ക്കേ​സ് പ്ര​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഭാ​സു​രാം​ഗ​ന്‍ പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന് പാ​ര്‍​ട്ടി ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് വി​ല​യി​രു​ത്തി.

മാ​റ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യും സി​പി​ഐ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ സ​ജി​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലാ​യി​രു​ന്നു ഭാ​സു​രാം​ഗ​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. മ​ധു​ര​യി​ലെ ലോ​ഡ്ജി​ലാ​ണ് സ​ജി​കു​മാ​ര്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

വെ​ള്ളൂ​ര്‍​ക്കോ​ണം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് സു​ധീ​ര്‍​ഖാ​ൻ, സ​ജി​കു​മാ​റി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. ആ​ദ്യം മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു പൊ​ള്ള​ലേ​റ്റു എ​ന്നാ​ണു ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇതിനു പിന്നാലെ ഭാ​സു​രാം​ഗ​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​ക്ക് ഇ​യാ​ൾ കൂ​ട്ടു​നി​ന്ന​താ​യും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.