കൊച്ചി: ആലുവ മാർക്കറ്റിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്.
ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്കുന്ന ധനസഹായമാണ് ആശ്വാസനിധി. നേരത്തെ, ആശ്വാസനിധി വഴി കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
അതേസമയം കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്കിയാല് പോരെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ആലുവ സംഭവം: അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരുലക്ഷം സഹായധനം
03:09 PM Jul 31, 2023 | Deepika.com