പ​തി​ന​ഞ്ചു​കാ​രി​ക്ക് ക​ള്ള്; ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി

12:03 PM Jul 31, 2023 | Deepika.com
തൃ​ശൂ​ർ: പ​തി​ന​ഞ്ചു​കാ​രി​ക്കും ആ​ൺ​സു​ഹൃ​ത്തി​നും ക​ള്ളു ന​ൽ​കി​യ​തി​നു ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത ക​ള്ള് ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ ഷാ​പ്പ് ഉ​ട​മ​യോ​ടും മാ​നേ​ജ​രോ​ടും എ​ക്സൈ​സ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കും ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക. ക​ഴി​ഞ്ഞ​ദി​വ​സം എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വ്യ​ക്തി​ക്കു മ​ദ്യം വി​ൽ​ക്ക​രു​തെ​ന്ന അ​ബ്കാ​രി ച​ട്ടം ലം​ഘി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ഷാ​പ്പ് മാ​നേ​ജ​രെ​യും പ​തി​ന​ഞ്ചു​കാ​രി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​വ​ർ ഒ​രാ​ഴ്ച മു​ന്പാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്.

ഈ ​മാ​സം ര​ണ്ടി​ന്ന് ത​മ്പാ​ൻ​ക​ട​വു ക​ള്ളു​ഷാ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം ബീ​ച്ച് കാ​ണാ​നെ​ത്തി​യ ന​ന്തി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ പ​തി​ന​ഞ്ചു​കാ​രി​യും ആ​ൺ​സു​ഹൃ​ത്തും ഷാ​പ്പി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ല​ഹ​രി​യി​ൽ സ്നേ​ഹ​തീ​രം ബീ​ച്ചി​ൽ ക​റ​ങ്ങി​ന​ട​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി വി​വ​രം തി​ര​ക്കി.

പെ​ൺ​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ മൂ​ന്നി​ന് ആ​ൺ​സു​ഹൃ​ത്തി​നെ​യും ഷാ​പ്പ് മാ​നേ​ജ​രെ​യും ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ച​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

എ​ഫ്ഐ​ആ​റി​ന്റെ പ​ക​ർ​പ്പു​സ​ഹി​തം പോ​ലീ​സ് എ​ക്സൈ​സി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.