ക​ളി​ക്കി​ടെ പോ​ലീ​സ് ജീ​പ്പി​ല്‍ ത​ട്ടി​യ ‘പ​ന്ത്’ ക​സ്റ്റ​ഡി​യി​ൽ

12:00 PM Jul 31, 2023 | Deepika.com
കൊ​ച്ചി: ക​ളി​ക്കി​ടെ പോ​ലീ​സ് ജീ​പ്പി​ല്‍ ത​ട്ടി​യ പ​ന്ത് പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

ക​ളി​ക്കാ​ര്‍ നേ​രി​ട്ട് എ​ത്തി​യാ​ല്‍ പ​ന്ത് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും പ​ന്ത് കൈ​പ്പ​റ്റാ​ന്‍ കു​ട്ടി​ക​ളും എ​ത്തി​യി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ നെ​ട്ടൂ​രി​ലെ പ്രാ​ഥാ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ‌

പ്ര​ദേ​ശ​ത്ത് ഒ​രു​കൂ​ട്ടം കു​ട്ടി​ക​ളും യു​വാ​ക്ക​ളും ചേ​ര്‍​ന്ന് പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ പ​ന്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട പോ​ലീ​സ് പ​ന്ത് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ക​ര​മാ​വു​ന്ന വി​ധ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ത് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളി​ല്‍​നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​താ​യി പ​ന​ങ്ങാ​ട് എ​സ്‌​ഐ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പ​ന്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​ന് എ​തി​ര​ല്ല. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​ന്ത് കൈ​പ്പ​റ്റാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ആ​രും പ​ന്ത് കൈ​പ്പ​റ്റാ​ന്‍ വ​ന്നി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ​ന്തി​നെ​ചൊ​ല്ലി പോ​ലീ​സും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സ് ജീ​പ്പ് ഗ്രൗ​ണ്ടി​ലാ​ണ് പാ​ര്‍​ക്ക് ചെ​യ്ത​തെ​ന്നും വാ​ഹ​നം മാ​റ്റ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ജീ​പ്പി​ല്‍ പ​ന്ത് കൊ​ള്ളു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.