തിരുവനന്തപുരം: ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ മൂന്നുപേരെ മ്യൂസിയം പോലീസ് പിടികൂടി. പേയാട് പള്ളിമുക്ക് സ്വദേശി ജോണി, ശ്രീവരാഹം സ്വദേശികളായ വിജയകുമാരൻ നായർ, ഹരി എന്നിവരാണ് പിടിയിലായത്.
ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വഴുതക്കാടുള്ള സ്റ്റേറ്റ് മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് 10 വർഷം പ്രായമുള്ള ചന്ദനമരമാണ് പ്രതികൾ മുറിച്ചു കടത്തിയത്.
ഇവർക്കെതിരേ ഫോർട്ട്, ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിൽ സമാനമായ സംഭവങ്ങൾ ഉണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചന്ദനം മുറിച്ചു കടത്തിയ മൂന്നംഗ സംഘം പിടിയിൽ
01:05 PM Jul 31, 2023 | Deepika.com