ഡി​ജി​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി ഇന്ന് വിരമിക്കും

11:50 AM Jul 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി സ​ർ​വീ​സി​ൽ നി​ന്നും ഇന്ന് വിരമിക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ചീ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിം​ഗ് ഓ​ഫി​സ​റാ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ കേ​ര​ള പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന് വി​ട​വാ​ങ്ങ​ല്‍ പ​രേ​ഡ് ന​ല്‍​കി. വൈ​കി​ട്ട് നാ​ലി​ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ല​യ​ന്താ​ന്നി ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1987 ബാ​ച്ച് ഐ​പി​എ​സു​കാ​ര​നാ​ണ്. കേ​ര​ള കേ​ഡ​റി​ല്‍ എ​എ​സ്പി​യാ​യി ആ​ല​പ്പു​ഴ​യി​ല്‍ സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് റൂ​റ​ല്‍, ഇ​ടു​ക്കി, എ​റ​ണാ​കു​ളം റൂ​റ​ല്‍, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​സ്പി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച്, ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സ്പെ​ഷ്യ​ല്‍ സെ​ല്‍, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, റെ​യി​ല്‍​വേ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്പി ആ​യി​രു​ന്നു. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച്, ടെ​ക്നി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡി​ഐ​ജി ആ​യി​രു​ന്നു.

മാ​ർ​ക്ക​റ്റ്ഫെ​ഡ്, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കെ​എ​സ്ആ​ർ​ടി​സി, കേ​ര​ള ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സി​എം​ഡി​യാ​യും ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. പ​രേ​ത​യാ​യ അ​നി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മേ​ഘ, കാ​വ്യ.

ത​ച്ച​ങ്ക​രി വി​ര​മി​ക്കു​മ്പോ​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി ടി.​കെ. വി​നോ​ദ്‌​കു​മാ​റി​ന് ഡി​ജി​പി റാ​ങ്ക് ല​ഭി​ക്കും.