ജ​യ്പുരി​ലേ​ക്ക് ത​ക്കാ​ളി കൊ​ണ്ടു​പോ​യ ലോ​റി കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

10:27 AM Jul 31, 2023 | Deepika.com
ബം​ഗളൂ​രു: ബം​ഗളൂ​രു​വി​ൽ നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് ത​ക്കാ​ളി കൊ​ണ്ടു​പോ​യ ലോ​റി കാ​ണാ​താ​യെ​ന്ന് പ​രാ​തി. 21 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ത​ക്കാ​ളി​യാ​ണ് ലോ​റി​യി​ലു​ള്ള​ത്. കോ​ലാ​റി​ലെ എ​സ്‌​വി​ടി ട്രേ​ഡേ​ഴ്‌​സി​ലെ മു​നി​റെ​ഡ്ഡി​യു​ടെ​താ​ണ് ലോ​റി.

വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ലാ​റി​ൽ നി​ന്ന് ജ​യ്പുരി​ലേ​ക്ക് ലോ​റി പു​റ​പ്പെ​ട്ട​ത്. ജൂ​ലൈ 29 ന് ​രാ​ത്രി 8.30 വ​രെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മു​നി​റെ​ഡ്ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വി​വ​ര​മി​ല്ല.

ട്ര​ക്ക് എ​ന്തെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ടോ അ​തോ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്‌​ന​മാ​ണോ എ​ന്ന​കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വ്യ​ക്ത​തയ്ക്കാ​യി ജ​യ്പുരി​ലെ ലോ​ക്ക​ൽ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നും കോ​ലാ​ർ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.