ആലപ്പുഴ: കായംകുളം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര പൊന്നേഴ പുതിയേടത്ത് പുത്തൻ വീട്ടിൽ അജീഷ് കുമാർ(41) ആണ് അറസ്റ്റിലായത്.
യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുറത്തികാട് ഭാഗത്തുള്ള പ്രതിയുടെ വീട്ടിലും പന്തളം ഭാഗത്തുള്ള ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
ഒളിവിൽ പോയ പ്രതിയെ കുറത്തികാട് എസ്എച്ച്ഒ പി.കെ. മോഹിത്, എഎസ്ഐ രജീന്ദ്രദാസ്, സിപിഒ രഞ്ജു എന്നിവർ കൊല്ലം കുണ്ടറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജർക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
08:17 AM Jul 31, 2023 | Deepika.com