മുംബൈ: മുംബൈയില്‍ ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. 35കാരിയായ യുവതിക്കാണ് പരിക്കേറ്റത്.
സബര്‍ബന്‍ ഖാറില്‍ വച്ചാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ യുവതിയുടെ കഴുത്തിന് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
ഇവരുടെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
10:28 AM Jul 31, 2023 | Deepika.com