പാ​ക്കി​സ്ഥാ​നി​ലെ സ്ഫോ​ട​നം; മ​ര​ണ​സം​ഖ്യ 44 ആ​യി

08:49 AM Jul 31, 2023 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​വ പ്ര​വി​ശ്യ​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​ഫ്ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്തു​ള്ള ബ​ജു​ർ ജി​ല്ല​യി​ലെ ഖാ​ർ മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. തീ​വ്ര ചി​ന്താ​ഗ​തി​യു​ള്ള മൗ​ലാ​ന ഫ​സ്‌​ലു​ർ റ​ഹ്മാ​ൻ ന​യി​ക്കു​ന്ന ജാ​മി​യ​ത്ത് ഉ​ലേ​മ ഇ ​ഇ​സ്‌​ലാം ഫ​സ​ൽ പാ​ർ​ട്ടി(​ജെ​യു​ഇ​എ​ഫ്) സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നും പ​രി​ക്കേ​റ്റ​വ​രെ പെ​ഷ​വാ​ർ, ടി​മേ​ർ​ഗ​രാ മേ​ഖ​ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.