യു​വ​തി​യെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്

12:21 AM Jul 31, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്ത മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. ശ​നി​യാ​ഴ്ച ചൈ​ത​ന്യ​പു​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 354-ഡി ​പ്ര​കാ​രം കേ​സെ​ടു​ത്തു.

വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ കൈ​ക്ക​ലാ​ക്കി​യ പോ​ലീ​സു​കാ​ര​ൻ പ്ര​ണ​യ​ഗാ​ന​ങ്ങ​ളും മ​റ്റും യു​വ​തി​ക്ക് അ​യ​ച്ച് ന​ൽ​കു​മാ​യി​രു​ന്നു.

കൂ​ടാ​തെ യു​വ​തി​യോ​ട് ചി​ത്രം അ‍​യ​ച്ച് ന​ൽ​കാ​നും ഇ‍​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ യു​വ​തി പോ​ലീ​സു​കാ​ര​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ല. അ​ടു​ത്തി​ടെ ഒ​രു അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി ഇ​യാ​ളെ വി​ളി​ച്ചി​രു​ന്നു.

എ​ന്നാ​ൽ താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ങ്കി​ൽ സൗ​ഹൃ​ദം നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​ഹാ​യി​ക്കി​ല്ലെ​ന്നും ഇ​യാ​ൾ യു​വ​തി​യോ​ട് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.