മെ​ൽ​ബ​ണി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം

06:32 PM Jul 30, 2023 | Deepika.com
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മോ​ഷ്ടാ​ക്ക​ളു​ടെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി.

റ​യ​ൻ സിം​ഗ് എ​ന്ന 16 വ​യ​സു​കാ​ര​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് എ​ട്ടം​ഗ അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സിം​ഗി​ന്‍റെ കൈ​ക​ളി​ലും വാ​രി​യെ​ല്ലി​ലും അ​ക്ര​മി​സം​ഘം ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. സിം​ഗി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഇ​വ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച ടാ​ർ​ണെ​യ് ന​ഗ​ര​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സിം​ഗി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​ത്തു​കൂ​ടി​യ സു​ഹൃ​ത്തു​ക്ക​ൾ ബാ​സ്ക്ക​റ്റ്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ, മോ​ഷ​ണ​സം​ഘം പ്ര​കോ​പ​ന​മേ​തു​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം​ഗി​ന് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ല​ഭി​ച്ച പു​തി​യ സ്പോ​ർ​ട്സ് ഷൂ​സും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ക്ര​മി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സിം​ഗി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.