പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ കേ​സ്

10:39 PM Jul 30, 2023 | Deepika.com
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സംഭവത്തിൽ സം​ഘ​പ​രി​വാ​ർ സം​ഘ​ടന​​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

യൂ​ത്ത് ലീ​ഗ് പ​ട്ടാ​മ്പി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെതിരെ​യും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം.

നേ​ര​ത്തെ, കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട്ട് മ​ണി​പ്പു​ർ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​ക്കി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ കേ​സി​ൽ എ​ട്ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.