പാലക്കാട്: കോൺഗ്രസ് നേതാവും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾ(61) അന്തരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആയ അദ്ദേഹം എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് സമിതി അംഗവുമാണ്. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച പട്ടാമ്പി ജുമാ മസ്ജിദിൽ വച്ച് നടക്കും.
കോൺഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങൾ അന്തരിച്ചു
10:41 PM Jul 30, 2023 | Deepika.com