കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം: എട്ട് പേരെ രക്ഷപ്പെടുത്തി

03:30 PM Jul 30, 2023 | Deepika.com
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. എട്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി.

കൊച്ചിയില്‍ നിന്ന് 21 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. അര്‍ണ്‍വേഷ് കപ്പലിന്‍റെയും അഡ്വാന്‍സ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.