ചെന്നൈ: മക്കൾ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുട്ടമറുപടിയുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്നും അദ്ദേഹം എത്ര റൺസ് സ്കോർ ചെയ്തിട്ടുണ്ടെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ചെന്നൈയിൽ ഡിഎംകെ യുവജനവിഭാഗം പുതിയ ഭാരവാഹികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ് ഷാ എത്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. എത്ര റൺസ് അദ്ദേഹം നേടി. എങ്ങനെയാണ് ജയ്ഷാ ബിസിസിഐ സെക്രട്ടറിയായത്, അമിത് ഷാ ഉത്തരം പറയണം- മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി ആഞ്ഞടിച്ചു.
ഡിഎംകെ കുടുംബാധിപത്യ പാർട്ടിയെന്നായിരുന്നു അമിത് ഷായുടെ വിമർശനം. സോണിയ ഗാന്ധി മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിൻ മകനെ മുഖ്യമന്ത്രിയാക്കാനും മമത ബാനർജി മരുമകനെ മുഖ്യമന്ത്രിയാക്കാനുമാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ജയ് ഷാ എത്ര റൺസ് നേടി; അമിത് ഷായുടെ ഗൂഗ്ലിയിൽ സിക്സറടിച്ച് ഉദയനിധി സ്റ്റാലിൻ
06:56 PM Jul 30, 2023 | Deepika.com