ഗോ​ൾ​ഡ​ൻ ഗേ​ൾ; മൊ​റോ​ക്കോ​യ്ക്ക് ച​രി​ത്ര ജ​യം

02:54 PM Jul 30, 2023 | Deepika.com
മെ​ൽ​ബ​ണ്‍/​ബ്രി​സ്ബേ​ൻ: 2023 ഫി​ഫ വ​നി​താ ലോ​ക​ക​പ്പി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൊ​റോ​ക്ക​ൻ ജ​യം. ദ​ക്ഷി​ണ കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് അ​ട്ടി​മ​റി​ച്ചാ​ണ് മൊ​റോ​ക്ക​ൻ പെ​ൺ​കു​ട്ടി​ക​ൾ ച​രി​ത്ര ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ബ്തി​സാം ജ​റൈ​ദി​യു​ടെ ത​ല​യി​ൽ​നി​ന്നാ​യി​രു​ന്നു ആ ​സു​വ​ർ​ണ ഗോ​ൾ. ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ൽ ത​ന്നെ വ​നി​താ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ മൊ​റോ​ക്കോ​യു​ടെ ആ​ദ്യ ഗോ​ൾ പി​റ​ന്നു. ആ​ദ്യ പ​കു​തി​യി​ൽ മ​ത്സ​ര​ത്തി​ലെ ടാ​ർ​ഗ​റ്റി​ലേ​ക്കു​ള്ള ഏ​ക ഷോ​ട്ടാ​യി​രു​ന്നു ജ​റൈ​ദി​യു​ടേ​ത്.

ഹ​നാ​നെ ഐ​ത് എ​ൽ​ഹാ​ജി​ന്‍റെ ക്രോ​സി​ന് പ​റ​ന്ന് ത​ല​വ​ച്ചാ​ണ് ജ​റൈ​ദി ല​ക്ഷ്യം ഭേ​ദി​ച്ച​ത്. റാ​ങ്കിം​ഗി​ൽ 17 ാം സ്ഥാ​ന​ത്തു​ള്ള ദ​ക്ഷി​ണ കൊ​റി​യ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 71 ാം സ്ഥാ​ന​ത്ത് മാ​ത്ര​മു​ള്ള മൊ​റോ​ക്ക​യ്ക്കു മ​റു​പ​ടി ന​ൽ​കാ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും മൊ​റോ​ക്ക​ൻ ച​രി​ത്രം മാ​യി​ക്കാ​നാ​യി​ല്ല. ലോ​ക​ക​പ്പി​ൽ ഹി​ജാ​ബ് ധ​രി​ച്ച ആ​ദ്യ താ​ര​മാ​യി മൊ​റോ​ക്കോ പ്ര​തി​രോ​ധ താ​രം നൗ​ഹൈ​ല ബെ​ൻ​സി​ന​യും ച​രി​ത്രം കു​റി​ച്ചു. മൊ​റോ​ക്കോ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യോ​ട് എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.