ലോ​ട്ട​റി വ്യാ​പാ​രി ക​ട​യ്ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

01:25 PM Jul 30, 2023 | Deepika.com
വ​യ​നാ​ട്: ലോ​ട്ട​റി വ്യാ​പാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​മ്പ​ള​ക്കാ​ട് ന​ഗ​ര​ത്തി​ലെ എം.​എ ലോ​ട്ട​റി ഏ​ജ​ന്‍​സി ഉ​ട​മ​യാ​യ പ​റ​ളി​ക്കു​ന്ന് സ്വ​ദേ​ശി സു​കു​മാ​ര​നാ​ണ് മ​രി​ച്ച​ത്.

ക​ട​യ്ക്കു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. രാ​വി​ലെ ക​ട തു​റ​ക്കാ​ത്ത​തോ​ടെ സു​ഹൃ​ത്ത് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു. ക​ട​യ്ക്ക് അ​ക​ത്തു​നി​ന്ന് ഫോ​ണ്‍ റിം​ഗ് ചെ​യ്യു​ന്ന ശ​ബ്ദം കേ​ട്ട​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ളെ ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​യാ​ളു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് രാ​വി​ലെ മ​രി​ച്ചി​രു​ന്നു.