മ​ണി​പ്പു​രി​ന് സ​മാ​ധാ​നം: ഗ​വ​ർ​ണ​റെ ക​ണ്ട് "ഇ​ന്ത്യ​'ൻ സം​ഘം

06:55 PM Jul 30, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ' ഗ​വ​ർ​ണ​ർ അ​നു​സൂ​യ ഉ​യ്കെ​യെ ക​ണ്ടു. ഇം​ഫാ​ലി​ലെ രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ എം​പി​മാ​ർ നി​വേ​ദ​നം കൈ​മാ​റി. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ സം​ഘം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഗ​വ​ർ​ണ​ർ കേ​ട്ട​താ​യി കോ​ൺ​ഗ്ര​സ് എം​പി അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​ലെ പ്ര​തി​സ​ന്ധി പ​രി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘം വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണി​പ്പു​ർ സം​ഘ​ർ​ഷ​ത്തി​ലെ വേ​ദ​ന​യും സ​ങ്ക​ട​വും ഗ​വ​ർ​ണ​ർ പ്ര​ക​ടി​പ്പി​ച്ചു. ക​ലാ​പ ഭൂ​മി​യി​ൽ ക​ണ്ട​തും അ​നു​ഭ​വി​ച്ച​തു​മാ​യ കാ​ര്യ​ങ്ങ​ളോ​ട് അ​വ​ർ യോ​ജി​ച്ചു. എ​ല്ലാ സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യും ഒ​രു​മി​ച്ച് ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സം​ഘം നി​ർ​ദേ​ശി​ച്ചു-​അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി 21 അം​ഗ പ്ര​തി​നി​ധി​സം​ഘ​മാ​ണ് മ​ണി​പ്പു​രി​ലെ​ത്തി​യ​ത്. ക​ലാ​പ​ക​ലു​ഷി​ത​മാ​യ ഇം​ഫാ​ൽ, ചു​രാ​ച​ന്ദ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി.‌