കൊ​ച്ചി​യി​ലെ ഹോ​സ്റ്റ​ലി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; ന​ട​ത്തി​പ്പു​കാ​രി​യും യു​വാ​ക്ക​ളും അ​റ​സ്റ്റി​ല്‍

12:48 PM Jul 30, 2023 | Deepika.com
കൊ​ച്ചി: ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​രി​യാ​യ ആ​ല​പ്പു​ഴ വ​ള്ളി​ക്കു​ന്നം സ്വ​ദേ​ശി സു​ല്‍​ത്താ​ന (33) റാ​ന്നി സ്വ​ദേ​ശി ആ​ദ​ര്‍​ശ് (19) പ​ത്ത​നം​തി​ട്ട വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി സ്‌​റ്റെ​ഫി​ന്‍ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഹോ​സ്റ്റ​ലി​ല്‍ പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​ട​വ​ന്ത്ര പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍​ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന വി​വ​ര​വും അ​ന്വേ​ഷി​ച്ച് വരികയാണെന്ന്
പൊ​ലീ​സ് അ​റി​യി​ച്ചു. പ​ഠി​ക്കാ​നാ​യി കൊ​ച്ചി​യി​ല്‍ എ​ത്തി ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ന​ട​ത്തി​പ്പു​കാ​ര്‍ ല​ഹ​രി മ​രു​ന്നു മാ​ഫി​യ​യു​ടെ ഒ​ത്താ​ശ​യോ​ടെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.