അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍

02:22 PM Jul 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കേ​ര​ളം പോ​ലൊ​യു​ള്ള ഒ​രു സം​സ്ഥാ​ന​ത്ത് ഇ​ങ്ങ​നെ​യു​ണ്ടാ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നോ പോ​ലീ​സി​നോ എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. പ​ക്ഷേ കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം ഏ​റെ ദുഃ​ഖ​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.