ശു​ചി​മു​റി​പോ​ലു​മി​ല്ല, ക്യാ​മ്പു​ക​ളു​ടെ സ്ഥി​തി ഹൃ​ദ​യ​ഭേ​ദ​കം; മ​ണി​പ്പുരി​ൽ "ഇ​ന്ത്യ' ക​ണ്ട​ത്

11:25 AM Jul 30, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ക​ലാ​പ​ബാ​ധി​ത​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ക്യാ​മ്പു​ക​ളു​ടെ സ്ഥി​തി ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി ഫു​ലോ ദേ​വി നേ​തം. നാ​നൂ​റും അ​ഞ്ഞൂ​റും ആ​ളു​ക​ളെ ഒ​രു ഹാ​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് എം​പി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ഇ​ന്ത്യ സം​ഘ​ത്തി​നൊ​പ്പം ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​ർ​ക്ക് പ​രി​പ്പും അ​രി​യും മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ക​ഴി​ക്കാ​ൻ മ​റ്റൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. ശൗ​ചാ​ല​യ​മോ കു​ളി​മു​റി സൗ​ക​ര്യ​മോ ഇ​ല്ല. ക്യാ​മ്പു​ക​ളി​ൽ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന രീ​തി ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും ഫു​ലോ ദേ​വി നേ​തം കൂ​ട്ടി​ച്ചേ​ർ​ത്തു.