അ​തി​ഥി തൊ​ഴി​ലാ​ളി നി​യ​മം കൊ​ണ്ടു​വ​രും: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

02:23 PM Jul 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും ജീ​വി​ത സാ​ഹ​ച​ര്യ​വും തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന അ​തി​ഥി​ക​ളെ​ന്ന നി​ല​യി​ല്‍ ന​ല്‍​കു​ന്ന പ​രി​ഗ​ണ​ന ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ഏ​ജ​ന്‍റു​മാ​ര്‍​ക്ക് ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കും. അ​തി​ഥി ആ​പ്പ് അ​ടു​ത്ത മാ​സം ത​ന്നെ ഏ​ര്‍​പ്പെ​ടു​ത്തും.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.