സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ

02:23 PM Jul 30, 2023 | Deepika.com
മോ​സ്കോ: യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ൽ ആ​ഫ്രി​ക്ക​ൻ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണം. ആ​ഫ്രി​ക്ക​യു​ടെ​യും ചൈ​ന​യു​ടെ​യും മു​ന്‍​കൈ​യി​ൽ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക​ൻ നേ​താ​ക്ക​ളു​ടെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ യു​ക്രെ​യ്നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​കും. എ​ന്നാ​ൽ യു​ക്രെ​യ്ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​മ്പോ​ൾ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ആ​ഫ്രി​ക്ക​ൻ നേ​താ​ക്ക​ൾ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചു. അ​തി​ൽ പ്ര​ധാ​നം റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ, റ​ഷ്യ ആ​ണ​വാ​യു​ധ​ങ്ങ​ൾ ബെ​ലാ​റ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക, പു​ടി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐ​സി​സി) അ​റ​സ്റ്റ് വാ​റ​ണ്ട് പി​ൻ​വ​ലി​ക്കു​ക, ഉ​പ​രോ​ധം നീ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. മു​ൻ​കൂ​ർ വ്യ​വ​സ്ഥ​ക​ൾ രൂ​പ​പ്പെ​ടാ​തെ മ​ധ്യ​സ്ഥ മേ​ശ​യി​ലേ​ക്ക് വ​രി​ല്ലെ​ന്ന് നേ​ര​ത്തെ യു​ക്രെ​യ്നും റ​ഷ്യ​യും പ​റ​ഞ്ഞി​രു​ന്നു.