അൽബേർട്ട: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു. ആൽബെർട്ടയിലെ കൽഗറിയിലായിരുന്നു അപകടം. പൈലറ്റും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ എല്ലാവരും മരിച്ചു. സ്പ്രിംഗ്ബാങ്ക് വിമാനത്താവളത്തിൽനിന്നും ബ്രിട്ടീഷ് കൊളംബിയയിലെ സാൽമൺ ആമിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകർന്നത്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. തെരച്ചിലിൽ മൗണ്ട് ബൊഗാർട്ടിൽ വിമാനം തകർന്ന നിലയിൽ കണ്ടെത്തി.
കാനഡയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു
09:18 AM Jul 30, 2023 | Deepika.com