കുൽഗാം: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിൽ സൈനികനെ കാറിൽനിന്നും തട്ടിക്കൊണ്ടുപോയതായി കുടുംബം. ലഡാക്കിൽ സേവനം ചെയ്യുന്ന ജാവേദ് അഹമ്മദ് വാനിയെയാണ് (25) കാണാതായത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സൈനികനായി പോലീസും സുരക്ഷാ സേനയും തെരച്ചിൽ തുടരുകയാണ്. ചൗവൽഗാമിൽ സാധാനങ്ങൾ വാങ്ങാൻ കാറിൽപോയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.
കുടുംബം നടത്തിയ തെരച്ചിലിൽ പരൻഹാൽ ഗ്രാമത്തിൽനിന്നും ജാവേദിന്റെ കാർ കണ്ടെത്തി. കാറിനുള്ളിൽ ചെരിപ്പും രക്തക്കറയും കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചു.
കുൽഗാമിൽ സൈനികനെ കാണാതായി; തെരച്ചിൽ തുടരുന്നു
09:06 AM Jul 30, 2023 | Deepika.com