മോ​സ്കോ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; വി​നം​കോ​വ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

11:04 AM Jul 30, 2023 | Deepika.com
മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം. കെ​ട്ടി​ട​ങ്ങ​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മോ​സ്കോ​യി​ലെ വി​നം​കോ​വ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു. റ​ഷ്യ​ൻ ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ​താ​യി വി​നം​കോ​വ മേ​യ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വി​നം​കോ​വ വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ക​യും വി​മാ​ന സ​ർ​വീ​സു​ക​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ നി​പ്രോ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ​സേ​ന മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം ഒ​ന്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ ചാ​ര​സം​ഘ​ട​ന​യാ​യ എ​സ്ബി​യു​വി​ന്‍റെ കെ​ട്ടി​ട​വും പാ​ർ​പ്പി​ട​സ​മു​ച്ച​യ​വു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ലും കാ​ര്യ​മാ​യ ആ​ൾ​ത്താ​മ​സ​മി​ല്ലാ​യി​രു​ന്നു. പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല പൂ​ർ​ണ​മാ​യി ന​ശി​ച്ചു. എ​സ്ബി​യു കെ​ട്ടി​ടം ല​ക്ഷ്യ​മി​ട്ട് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.