അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം കൊ​ക്ക​യി​ൽ കി​ട​ന്നു; ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

06:16 AM Jul 30, 2023 | Deepika.com
ചി​ന്ന​ക്ക​നാ​ൽ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു 10 മ​ണി​ക്കൂ​റി​ല​ധി​കം കൊ​ക്ക​യി​ൽ കി​ട​ന്ന​യാ​ൾ മ​രി​ച്ചു. അ​പ്പ​ർ സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ്(47) ആ​ണു മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നു വീ​ട്ടി​ൽ നി​ന്നു ബൈ​ക്കി​ൽ സൂ​ര്യ​നെ​ല്ലി​ക്കു പോ​യ ഭാ​ഗ്യ​രാ​ജ് നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. വീ​ട്ടു​കാ​ർ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല.

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ഭാ​ഗ്യ​രാ​ജി​ന്‍റെ ബൈ​ക്ക് ചി​ന്ന​ക്ക​നാ​ൽ മോ​ണ്ട് ഫോ​ർ​ട്ട് സ്കൂ​ളി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ താ​ഴെ കൊ​ക്ക​യി​ൽ കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്.

തു​ട​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഭാ​ഗ്യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​യി​രു​ന്നു ഭാ​ഗ്യ​രാ​ജ്.