സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വു ശി​ക്ഷ

06:08 AM Jul 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ. കു​റ്റി​ച്ച​ൽ കോ​ട്ടൂ​ർ ക​ര​ണ്ട​കം​ചി​റ പ്ര​ദീ​പ് ഭ​വ​നി​ൽ പ്ര​സാ​ദ്(41)​നെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. അ​ല്ലെ​ങ്കി​ൽ അ​ധി​കം ഒ​ന്‍​പ​ത് മാ​സം കൂ​ടി ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2017 ന​വം​ബ​ർ 16നാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ടു​വ​ന്ന പെ​ൺ​കു​ട്ടി​യെ കാ​ട്ടാ​ക്ക​ട ബ​സ് ഡി​പ്പോ​യു​ടെ മു​ന്നി​ൽ വ​ച്ച് കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ സു​ഹൃ​ത്താ​യ പ്ര​തി ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ളെ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടി​യ പെ​ൺ​കു​ട്ടി​യെ വീ​ണ്ടും ത​ട​യു​ക​യും അ​വി​ടെ​നി​ന്നും പെ​ൺ​കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.