നെടുമങ്ങാട്: മുളകു പൊടിയെറി ഞ്ഞു കവർച്ചാശ്രമം ന ടത്തിയ യുവതിയെ അറസ്റ്റു ചെയ് തു. തൊളിക്കോട് സ്വദേശിയായ മാലിനി ( 46 )യെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചക്ക് 1.30യോടെ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മുൻവശമുള്ള സ്വകാര്യ ബ്യൂട്ടിപാർലറിലെത്തിയ പർദ്ദധരിച്ച് മുഖംമറച്ച യുവതി ബ്യൂട്ടിപാർലറിലെ ജീവനക്കാരി ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരിന്നു.
ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുൻവശത്ത ചില്ല് ഡോർ പൊട്ടിച്ച് വെളിയിൽ പുറത്തേക്ക് ഓടി. പരിസരവാസികൾ പർദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞുവച്ചശേഷം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു
മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം: യുവതി അറസ്റ്റിൽ
05:51 AM Jul 30, 2023 | Deepika.com