ന​മി​ത​യു​ടെ മ​ര​ണം: പ്ര​തി​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി

03:40 AM Jul 30, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ആ​ർ. ന​മി​ത (20) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഏ​നാ​നെ​ല്ലൂ​ർ കി​ഴ​ക്കെ​മു​ട്ട​ത്ത് അ​ൻ​സ​ണ്‍ റോ​യി​യ​ക്കാ​ണ് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ബൈ​ക്കി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

അ​പ​ക​ട കാ​ര​ണ​മാ​യ ബൈ​ക്കി​ന്‍റെ സൈ​ല​ൻ​സ​റും ക്രാ​ഷ് ഗാ​ർ​ഡും ക​ണ്ണാ​ടി​ക​ളും ഊ​രി മാ​റ്റി​യി​രു​ന്നു​വെ​ന്ന് മൂ​വാ​റ്റു​പു​ഴ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ എം​വി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കും.

അ​ൻ​സ​ണ്‍ റോ​യി​യ്ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ല​ഹ​രി​യു​പ​യോ​ഗ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​യാ​ൾ ഇ​തി​നു​മു​ന്പും അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ നി​ർ​മ​ല കോ​ള​ജ് ക​വാ​ട​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.