വി​ൻ​ഡീ​സി​ന് ജ​യം

03:26 AM Jul 30, 2023 | Deepika.com
കിം​ഗ്സ്റ്റ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ത​റ​പ​റ്റി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 36.4 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 40.5 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ഇ​ന്ത്യ 181 റ​ണ്‍​സെ​ടു​ത്തു​ത്.

വി​ൻ​സീ​നാ​യി നാ​യ​ക​ൻ ഷാ​യി ഹോ​പ്പ് അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ഹോ​പ്പ് പു​റ​ത്താ​കാ​തെ 80 പ​ന്തി​ൽ 63 റ​ണ്‍​സു​മാ​യി വി​ൻ​ഡീ​സി​നെ വി​ജ​യ​ത്തീ​ര​ത്ത് എ​ത്തി​ച്ചു. ഹോ​പ്പി​ന് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി കീ​സി കാ​ർ​ട്ടി​യും ക​ളം​വാ​ണു. കാ​ർ​ട്ടി പു​റ​ത്താ​കാ​തെ 65 പ​ന്തി​ൽ 48 റ​ണ്‍​സെ​ടു​ത്തു. കൈ​ൽ മേ​യേ​ഴ്സ് 36 റ​ണ്‍​സും നേ​ടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി​വ​ന്ന ഇ​ന്ത്യ​ക്ക് ഇ​ഷാ​ൻ കി​ഷ​നും (55) ശു​ഭ്മ​ൻ ഗി​ല്ലും (34) ചേ​ർ​ന്നു ത​ക​ർ​പ്പ​ൻ തു​ട​ക്കം ന​ൽ​കി. 16.5 ഓ​വ​റി​ൽ 90 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യാ​ണു സ​ഖ്യം പി​രി​ഞ്ഞ്. എ​ന്നാ​ൽ, ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ഇ​ന്ത്യ​ൻ മ​ധ്യ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു.

ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ടീ​മി​ൽ ഇ​ടം​ല​ഭി​ച്ച മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണ്‍ (9), അ​ക്സ​ർ പ​ട്ടേ​ൽ (1), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (7), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24), ര​വീ​ന്ദ്ര ജ​ഡേ​ജ (10) എ​ന്നി​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. വി​ൻ​ഡീ​സി​നാ​യി റൊ​മാ​രി​യോ ഷെ​പ്പേ​ഡ് ര​ണ്ടും ജ​യ്ഡ​ൻ സീ​ൽ​സ്, ഗു​ഡ്കേ​ഷ് മോ​ട്ടീ, യാ​നി​ക് കാ​രി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

രോ​ഹി​ത് ശ​ർ​മ​യ്ക്കും വി​രാ​ട് കോ​ഹ്ലി​ക്കും വി​ശ്ര​മം ന​ൽ​കി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റി​നു ജ​യി​ച്ചി​രു​ന്നു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി.