ഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹ്ദോൽ ജില്ലയിൽ ബാനസ് നദിയിലെ ഒഴുക്കിൽപ്പെട്ട് കൗമാരക്കാരായ മൂന്ന് കുട്ടികളെ കാണാതായി.
ബിയോഹരി മേഖലയിൽ വിനോദസഞ്ചാരത്തിനായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ട മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. 15-നും 19-നും ഇടയിൽ പ്രായമുള്ള ഇവർ നദിയിൽ പൊടുന്നനെ വെള്ളം ഉയർന്നപ്പോൾ ഒഴുകിപ്പോവുകയായിരുന്നു.
വെള്ളത്തിൽ വീണിരുന്ന മറ്റ് മൂന്ന് പേർ തീരത്തുണ്ടായിരുന്ന മരച്ചില്ലയിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് കൗമാരക്കാരെ കാണാതായി
11:27 PM Jul 29, 2023 | Deepika.com