ഫോ​ട്ടോ എ​ട​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ​ വീ​ണ് ഒ​രാ​ൾ മ​രി​ച്ചു; ന​വ​ദ​മ്പ​തി​ക​ളെ കാ​ണാ​താ​യി

10:38 PM Jul 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പ​ള്ളി​ക്ക​ലി​ൽ പാ​റ​ക്കെ​ട്ടി​ൽ​നി​ന്നും ഫോ​ട്ടോ എ​ട​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണ മൂ​ന്നു പേ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. ന​വ​ദ​മ്പ​തി​ക​ളെ കാ​ണാ​താ​യി.

പ​ക​ൽ​ക്കു​റി സ്വ​ദേ​ശി അ​ൻ​സ​ൽ ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സി​ദ്ദി​ഖ്, ഭാ​ര്യ നൗ​ഫി എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അ​ഞ്ച് ദി​വ​സം മു​ൻ​പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള പാ​റ​യി​ൽ ക​യ​റി നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബ​ന്ധു വീ​ട്ടി​ൽ വി​രു​ന്നി​നു എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.