എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

09:37 PM Jul 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജീ​വ​ന​ക്കാ​രു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഈ ​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തോ​ടെ യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. 12,500ൽ​പ്പ​രം വ​രു​ന്ന എ​ൻ​എ​ച്ച്എം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​ച്ച്എ​മ്മി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ക​രാ​ർ ജീ​വ​ന​ക്കാ​രും നി​ശ്ചി​ത ബോ​ണ​സി​ന് അ​ർ​ഹ​രാ​ണ്. 30,000 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ മാ​സ ശ​മ്പ​ള​മു​ള്ള നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് 15 ശ​ത​മാ​നം ഗു​ണ​ന ഘ​ട​കം ക​ണ​ക്കാ​ക്കു​ക​യും നി​ല​വി​ലു​ള്ള ശ​മ്പ​ള​ത്തോ​ടൊ​പ്പം നി​ശ്ചി​ത ബോ​ണ​സാ​യി ചേ​ർ​ക്കു​ക​യും ചെ​യ്യും.

കു​റ​ഞ്ഞ​ത് 6000 രൂ​പ വ​ർ​ധ​ന​വു​ണ്ടാ​കും. 30,000 രൂ​പ​യി​ൽ താ​ഴെ മാ​സ ശ​മ്പ​ള​മു​ള്ള നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 20 ശ​ത​മാ​നം ഗു​ണ​ന ഘ​ട​കം ക​ണ​ക്കാ​ക്കി നി​ല​വി​ലു​ള്ള ശ​മ്പ​ള​ത്തി​നൊ​പ്പം നി​ശ്ചി​ത ബോ​ണ​സാ​യി ന​ൽ​കും.

2023 ജൂ​ൺ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം അഞ്ച് ശ​ത​മാ​നം ഇ​ൻ​ക്രി​മെ​ന്‍റി​ന് ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഓ​രോ ത​സ്തി​ക​യു​ടെ​യും മി​നി​മം വേ​ത​ന​ത്തി​നു​ള്ള ഉ​ത്ത​ര​വ് പ്ര​ത്യേ​കം പു​റ​പ്പെ​ടു​വി​ക്കും.