ഉ​മ്മ​ൻ ചാ​ണ്ടി പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത വ്യ​ക്തി: യൂ​സ​ഫ​ലി

07:49 PM Jul 29, 2023 | Deepika.com
കോ​ട്ട​യം: പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത വ്യ​ക്തി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ.‌​യൂ​സ​ഫ​ലി. അ​ദ്ദേ​ഹ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​സ്മ​ര​ണം.

രാ​വി​ലെ 11.45 ഓ​ടെ പു​തു​പ്പ​ള്ളി ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.

തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഖ​ബ​റി​ട​ത്തി​ൽ എ​ത്തി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.