ബ്രിഡ്ജ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി.
ആദ്യ മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ സ്വയം താഴേക്ക് മാറ്റി പ്രതിഷ്ഠിച്ച രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ഈ മത്സരത്തിനിറങ്ങില്ല. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സഞ്ജുവിനൊപ്പം അക്സർ പട്ടേലും ഇടംപിടിച്ചിട്ടുണ്ട്. സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങും.
റോവ്മാൻ പവൽ, ഡൊമിനിക് ഡ്രേക്സ് എന്നിവരെ മാറ്റി അൽസാരി ജോസഫ്, കീസി കാർട്ടി എന്നിവരെ വിൻഡീസ് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി.
ബാർബഡോസ് ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിംഗ്, സഞ്ജു ടീമിൽ
07:01 PM Jul 29, 2023 | Deepika.com