എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്

06:42 PM Jul 29, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ മ​യി​ലാ​ടു​തു​റൈ ജി​ല്ല​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്.

ത​രം​ഗാ​മ്പാ​ടി മേ​ഖ​ല​യി​ലെ പെ​രി​യ​സാ​വ​ടി​കു​ളം ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ലൈ​വാ​ന​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ​ക്കും തീ ​കെ​ടു​ത്താ​നാ​യി എ​ത്തി​യ ചി​ല​ർ​ക്കും പ​രി​ക്കേ​റ്റു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ തി​രു​വാ​രു​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ മ​യി​ലാ​ടു​തു​റൈ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.