കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ച് വയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയത്.
കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ.
കുട്ടിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പോലീസ് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ മയക്കത്തിലായിരുന്ന പ്രതി ഇന്ന് രാവിലെയാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
ചാന്ദ്നിയുടെ ദേഹമാസകലം മുറിവുകള്‍; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
03:56 PM Jul 29, 2023 | Deepika.com