ഇ​ളം​ക​ള്ള് വേ​ണ്ട രീ​തി​യി​ല്‍ കൊ​ടു​ത്താ​ല്‍ പോ​ഷ​ക സ​മൃ​ദ്ധം: മു​ഖ്യ​മ​ന്ത്രി

04:36 PM Jul 29, 2023 | Deepika.com
ക​ണ്ണൂ​ര്‍: ഇ​ളം​ക​ള്ള് വേ​ണ്ട രീ​തി​യി​ല്‍ കൊ​ടു​ത്താ​ല്‍ പോ​ഷ​ക സ​മൃ​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​പ്പോ​ള്‍ അ​തി​ന് മ​റ്റ് ചി​ല ന്യാ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രും. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പി​ന്നെ ആ​ലോ​ചി​ക്കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ദ്യ​ന​യ​ത്തി​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ന​യം ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ നാ​ട്ടി​ലും ആ ​നാ​ടി​ന്‍റേ​താ​യ സ്വ​ന്തം മ​ദ്യ​ങ്ങ​ളു​ണ്ട്. ക​ള്ള് ന​മ്മു​ടെ നാ​ടി​ന്‍റെ സ്വ​ന്തം മ​ദ്യ​മാ​ണ്. ഇ​തി​ന്‍റെ സാ​ധ്യ​ത എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ആ​ലോ​ചി​ക്ക​ണം.

വി​ക​സ​ന​ത്തി​ന്‍റെ സ്വാ​ദ് എ​ല്ലാ​വ​രി​ലും എ​ത്ത​ണം. അ​താ​ണ് ഹാ​പ്പി​നെ​സ് എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.