ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

12:48 PM Jul 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ച് ക​യ​റ്റാ​ൻ ശ്ര​മം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ​നി​ന്നു ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി സ്വ​ദേ​ശി​ക​ളാ​യ മോ​നു കു​മാ​ർ, ഗൗ​ര​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ക​റു​ത്ത സ്കോ​ർ​പി​യോ കാ​ർ ആ​ണ് ഇ​ടി​ച്ചുക​യ​റ്റാ​ൻ ശ്ര​മി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഗ​വ​ർ​ണ​ർ സു​ര​ക്ഷി​ത​നാ​ണ്.